നിപ നിയന്ത്രണവിധേയമാകുന്നു; അഞ്ചാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; ഞായറാഴ്ച കോഴിക്കോട് വീണ്ടും സര്‍വ്വകക്ഷി യോഗം

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഞായറാഴ്ച കോഴിക്കോട് വീണ്ടും സര്‍വ്വകക്ഷി യോഗം. തുടര്‍ച്ചയായ അഞ്ചാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുളള സൗജന്യ ഭക്ഷണകിറ്റ് വിതരണം ആരംഭിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

ഏറെ ഭീതിപരത്തിയ നിപ നിയന്ത്രണവിധേയമാവുകയാണ്.  മന്ത്രി ടി പി രാമകൃഷ്ണന്‍രെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന അവലേകനയോഗം സ്ഥിതി വിലയിരുത്തി.

കഴിഞ്ഞ 5 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വന്ന 22 പരിശോധനാ ഫലവും നെഗറ്റീവാണ്.

തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 24 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത് 7 ആയി കുറഞ്ഞു. ഇതുവരെ വന്ന 262 പരിശോധനാ ഫലത്തില്‍ 244 ഉം നെഗറ്റീവാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഈ മാസം 10 ന് കോഴിക്കോട് വീണ്ടും സര്‍വ്വകക്ഷി യോഗം ചേരും.

രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുളള സൗജന്യ ഭക്ഷണകിറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിതരണം തുടങ്ങിയതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ എണ്ണം 2507 ആയി വര്‍ധിച്ചു. 3 കേന്ദ്രസംഘവും കോഴിക്കോട് തുടരും. നിപയുടെ ഉറവിടം കണ്ടെത്താനായി 66 വവ്വാല്‍ സാമ്പിളുകല്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നെത്തിയ സംഘം ശേഖരിച്ചിട്ടുണ്ട്.

ഇതിന്റെ പരിശോധനാ ഫലം ഒരാഴ്ചക്കുളളില്‍ അറിയാനാകും. എപിഡമിയോളജി പഠനത്തിലൂടെ വൈറസിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ – മൃഗസംരക്ഷണ വകുപ്പുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News