കിടുക്കന്‍ ലുക്കില്‍ മോട്ടോ ജി6 മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മോട്ടോ ജി6 മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍. ഫിളിപ്പ്കാര്‍ട്ടില്‍ മോട്ടോ ജി6 പ്ലേയും മോട്ടോ ജി6 ആമസോണിലും മാത്രമാണ് ലഭ്യമാവുക.മോട്ടോ ഹബ്ബില്‍ നിന്നും രണ്ട് ഫോണുകളും വാങ്ങാന്‍ സാധിക്കും.

മോട്ടോ ജി6 വാങ്ങുന്നവര്‍ക്ക് ആമസോണ്‍ ചില ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആമസോണ്‍ വഴി 1250 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും.

മോട്ടോ ജി6ന്‍റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജിന് 13,999 രൂപയും നാല് ജിബി റാം 64 ജിബി റാം പതിപ്പിന് 15,999 രൂപയും മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണിന്‍റെ മൂന്ന് ജിബി റാം 32ജിബി പതിപ്പിന് 11,999 രൂപയുമാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here