മന്‍സോറില്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം; കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ച് വന്‍ പ്രക്ഷോഭത്തിന് കര്‍ഷക ആഹ്വാനം

മധ്യപ്രദേശിലെ മന്‍സോറില്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ വെടിവെച്ചുകൊലപ്പെടുത്തിയിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ ഓര്‍മ്മ ദിവസം കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി രാജ്യമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കും.

അഖിലേന്ത്യ കിസാന്‍ സഭയടക്കം 193 കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തില്‍ അണിനിരിക്കും. മധ്യപ്രദേശിലെ മന്‍സോറില്‍ സമരം നടത്തിയ കര്‍ഷകരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള വന്‍ പ്രക്ഷോഭത്തിനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

193 കര്‍ഷക സംഘടനകളും 21 രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭത്തില്‍ അണിനിരക്കും. കാര്‍ഷിക വായ്പ്പ എഴുതിത്തള്ളുക, കാര്‍ഷികൊല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

മോദിസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും നാലുവര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ സാധിച്ചില്ലെന്ന് കിസാന്‍ സഭ നേതാവ് കൃഷ്ണപ്രസാദ് ആരോപിച്ചു.

എന്നാല്‍ കര്‍ഷക സമരങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ക്വിറ്റ് ഇന്ത്യാ സമരദിവസമായ ആഗസ്റ്റ് 9ന് രാജ്യമൊട്ടാകെ ജയില്‍ നിറയ്ക്കല്‍ സമരം സംഘടിപ്പിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വിജൂ കൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News