കോഴിക്കോട് കാർ കത്തി ഒരാ‍ള്‍ മരിച്ചു

കോഴിക്കോട് കക്കട്ടിൽ കാർ കത്തി കാറിലുണ്ടായിരുന്നയാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി നാണു മാസ്റ്റർ (62) ആണ് മരിച്ചത്. ഇയാള്‍ റിട്ടയേഡ് അധ്യാപകനാണ്.

പുലർച്ചെ 4 മണിയോടെ വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയ നാണു മാസ്റ്ററെ  അമ്പലക്കുളങ്ങരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിൻറെ ഷോർട്ട് സർക്യൂട്ടാവാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര റൂറൽ എസ് പി, ജി ജയ്ദേവിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here