നീറ്റ്‌ പരീക്ഷയിൽ നേടിയ ഒന്നാം റാങ്ക്‌ തന്റെ കുടുംബത്തിനും അധ്യാപകർക്കും സമർപ്പിക്കുന്നുവെന്ന് ജോസ്‌ മരിയ ബെന്നി. ദിവസേനെ ആറു മണിക്കൂറോളം പഠനം. ഒഴിവ്‌ ദിവസങ്ങളിൽ ഇത്‌ പന്ത്രണ്ട്‌ മണിക്കൂറും. കഠിനമായ പരിശ്രമം ജെസ്‌ മരിയക്ക്‌ നേടിക്കൊടുത്തത്‌ നീറ്റ്‌ പരീക്ഷയിലെ റാങ്കിന്റെ മധുരവും.

അഖിലേന്ത്യാ തലത്തിൽ അമ്പത്തിയാറാം സ്ഥനം നേടിയ ജെസ്‌ മരിയ കേരളത്തിലെ ഒന്നാം റാങ്കുകാരി കൂടിയാണ്. ദക്ഷിണ രെയ്യില്വേ പാലക്കാട്‌ ഡിവിഷനിലെ ലോക്കോ പെയിലറ്റ്‌ ബെന്നിയുടേയും കാലടി സെന്റ്‌ ജോസഫ്‌ ഗേൾസ്‌ സ്കൂളിലെ അധ്യാപിക ജീസെന്തയുടേയും മകളാണു ജെസ്‌ മരിയ ബെന്നി.

പത്താം ക്ലാസിൽ 96.5% മാർക്കും ഹയർസ്സെക്കന്ററി തലത്തിൽ 97.6% മാർക്കും ജെസ്മരിയ നേടിയിട്ടുണ്ട്‌. കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ്‌ സ്കൂളിലായിരുന്നു ജെസ്‌ മരിയയുടെ ഹയർ സെക്കന്ററി പഠനം. പരീക്ഷയിൽ മികച്ച വിജയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം റാങ്ക്‌ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജെസ്‌ മരിയ പറഞ്ഞു.

നീറ്റിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും ഏത്‌ മെഡിക്കൽ കോളേജ്‌ തെരഞ്ഞെടുക്കണമെന്ന് തീർമ്മുനിച്ചിട്ടില്ലെന്നും ജെസ്‌ മരിയ കൂട്ടിച്ചേർത്തു.

ജെസ്‌ മരിയയുടെ സഹോദരൻ ജോൺ തിരുവനന്തപുരം എഞ്ഞിനീയറിംഗ്‌ കോളേജിൽ ഇലക്ട്രിക്കൽ എഞ്ഞിനീയറിംഗ്‌ പഠിക്കുകയാണു. എന്ത്‌ തന്നെ ആയാലും ജെസ്മരിയയുടെ ഈ നേട്ടത്തിന്റെ ആഹ്ലാദത്തിലാണു മേനാച്ചേരി കുടുംബം.