തമി‍ഴ് മക്കള്‍ക്ക്  സിനിമാതാരങ്ങളെന്നാല്‍ ജീവനാണ്. എം ജി ആര്‍,  രജനീകാന്ത്  കമലഹാസന്‍ തുടങ്ങി താരങ്ങളെയെല്ലാം ദെെവതുല്യരായാണ് തമി‍ഴ് നാട്ടുകാര്‍ കണക്കാക്കാറുള്ളത്.

തൂത്തുക്കുടിയില്‍ വെടിവയ്പിനെ തുടര്‍ന്ന് ജനങ്ങളെ കാണാനും അപലപിക്കാനും രാഷ്ട്രീയ നേതാക്കളെ പോലെ തന്നെ സിനിമാ താരങ്ങളും എത്തിയിരുന്നു. എന്നാല്‍ ഇവരില്‍ പലരും മാധ്യമ ശ്രദ്ധ നേടാനായി മാത്രം തൂത്തുക്കുടിയിലെത്തിയതായിരുന്നു.

എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്ഥനായി തൂത്തുക്കുടി വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ അർദ്ധരാത്രി നടൻ വിജയ് എത്തി.  13 കുടുംബങ്ങളുടേയും വീടുകള്‍ സന്ദര്‍ശിച്ചു. അതും ആരാധാകരേയോ മാദ്ധ്യമങ്ങളേയും അറിയിക്കാതെ തികച്ചും രഹസ്യമായി.

മരിച്ചവരുടെ വീട്ടിലേക്ക് വിജയ് എത്തിയത് ബെെക്കിലായിരുന്നു.  കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ സഹായധനവും വിജയ് കൈമാറി.

നാട്ടുകാരില്‍ ചിലര്‍ മൊബെെലില്‍ പകര്‍ത്തിയ ദൂശ്യങ്ങള്‍  പുറത്തായതോടെയാണ് ഈ കാര്യങ്ങള്‍  ലോകം അറിഞ്ഞത്.

രാഷ്ട്രീയ നേതാക്കളുെം സിനിമാ താരങ്ങളും മാധ്യമ ശ്രദ്ധ നേടാനായി  ശ്രമിക്കുമ്പോ‍ഴാണ് തികച്ചും സാധാരണക്കാരനായി വിജയ് എത്തിയത്.