ചിലരുടെ നോട്ടങ്ങളിൽ സ്ഥാനം മാറിപ്പോകുന്ന പെണ്മുഖങ്ങൾ; ദുര്‍ഗ്ഗ മാലതിയുടെ പുതിയ ചിത്രം

ചിത്രരചനയെ സാമൂഹ്യ വിമര്‍ശ്ശനത്തിന്‍റെ കൂരമ്പുകളാക്കുന്ന ദുര്‍ഗ്ഗ മാലതിയുടെ പുതിയ ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്- ചിലരുടെ നോട്ടങ്ങളില്‍ സ്ഥാനം മാറിപ്പോകുന്ന പെണ്‍മുഖങ്ങള്‍.

രണ്ടു മുലകളുടെ സ്ഥാനത്ത് രണ്ട് മുഖങ്ങള്‍ വരച്ച് ചേര്‍ത്ത ചിത്രം ആണ്‍ നോട്ടത്തിനെതിരെയുള്ള കലാപമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

`എത്ര വിപ്ലവം പറഞ്ഞാലും.  ചില വിപ്ലവ പുരോഗമന ആൺപുങ്കവന്മാർക്ക് പെണ്ണെന്നാൽ ചിന്തകളോ തലച്ചോറോ ആശയങ്ങളോ ഒന്നും തന്നെയല്ല’ എന്ന് ദുര്‍ഗ്ഗ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

കശ്മീരില്‍ എട്ടു വയസ്സുകാരിയായ ആസിഫയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെ പ്രതിഷേധ ചിത്രം വരച്ചാണ് ദുര്‍ഗ മാലതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പുരുഷ ലിംഗത്തെയും ഹിന്ദു മത വിശ്വാസ പ്രകാരമുള്ള ശിവ ലിംഗത്തെയും സമന്വയിപ്പിച്ച് ദുര്‍ഗ വരച്ച ചിത്രം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.

ഇതേത്തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകളുടെ ആക്രമണ ഭീഷണി ഇപ്പോ‍ഴും തുടുകയാണ്. ഒറ്റപ്പാലത്തെ ദുര്‍ഗ്ഗയുടെ വീടും അക്രമിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News