കൊല്ലത്ത് ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ

കൊല്ലത്ത് ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി,നീരാവിൽ ആണികുളത്ത് ചിറയ്കു സമീപം വാടകവീടിന്റെ പിൻവശത്താണ് കുഞ്ഞിന്റെ മൃതശരീരം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.

ഇതരസംസ്ഥാന സ്വദേശിനിയായ യുവതി രക്ത സ്രാവത്തെതുടർന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടിയതോടെ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് അഞ്ചാലുമൂട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടിന്റെ പിൻവശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മൃതശരീരത്തിന് രണ്ടു ദിവസത്തെ പഴക്കം കണക്കാകുന്നു.പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here