റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം ഉയര്‍ത്തി. നാലരവര്‍ഷത്തിനുശേഷമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കു വര്‍ധിപ്പിക്കുന്നത്.

ഇതോടെ ഭവന-വാഹന വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്നേക്കും.അതുപോലെ വാണിജ്യ വ്യവസായ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. റിപ്പോ കാല്‍ശതമാനമുയര്‍ത്തി 6.25 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ 5.75 ശതമാനത്തില്‍ നിന്ന് 6 ശതമാനവുമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.

പണപ്പെരുപ്പം നാലു ശതമാനത്തിലേയ്ക്ക് താഴ്ത്തണമെന്ന പ്രഖ്യാപിത ലക്ഷ്യം ഇതുവരെ സാധിക്കാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here