ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട പെണ്‍പോരാളിക്ക് അഭിവാദ്യങ്ങളുമായി മന്ത്രി തോമസ് ഐസക്കും ഇപി ജയരാജന്‍ എംഎല്‍എയും

ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട വിദ്യാർത്ഥി നേതാവിന് അഭിവാദ്യവുമായി മന്ത്രി തോമസ് ഐസക്കും ഇപി ജയരാജന്‍ എംഎല്‍എയും. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ കുന്നംകുളം കിഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിനിടെയാണ്എബിവിപി പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ തടയുകയും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിക്കുകയും ചെയ്തത്.

ഇതിനെ ശക്തമായെതിര്‍ത്ത എസ്എഫ്ഐ നേതാവ് സരിതയ്ക്കും മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കും  വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്.

എബിവിപി കാലങ്ങളായി യൂണിയന് നേതൃത്വം കൊടുക്കുന്ന കുന്നംകുളം കിഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ മുൻകൂട്ടി കോളേജ് അധികൃതരുടെ അനുമതി വാങ്ങിയാണ് എസ്.എസ്.ഐ പരിസ്ഥിതി ദിനാഘോഷം ഒരുക്കിയത്. പരിപാടിക്ക്എസ്എഫ്ഐ ഏരിയാ പ്രസിണ്ടണ്ട് പങ്കെടുത്തത് എ.ബി.വി.പിയെ വല്ലാതെ ചൊടിപ്പിച്ചു.

ഇത് ചോദ്യം ചെയ്ത എസ്എഫ്ഐ ജില്ലാകമ്മറ്റി അംഗം സരിതയുടെ നേർക്ക് എബിവിപി പ്രവർത്തകരുടെ കൈയേറ്റ ശ്രമമുണ്ടായി. ഇതോടെ വിഷയത്തിൽ അധികൃതർ ഇടപെട്ടു ഒത്തുതീർപ്പാക്കി. എബിവിപി വച്ച ഡിമാൻഡ് ആണ് ‘മരം നട്ടോളൂ പ്രസംഗം പാടില്ല’ എന്നത്.

തർക്കം മൂത്തത് കാര്യമാക്കാതെ എസ്എഫ്ഐ തീരുമാനിച്ച പോലെ പരിപാടി നടന്നു. ഒടുവിൽ പ്രിൻസിപ്പലും മരം നട്ട് പരിപാടി വൻ വിജയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here