മികവുറ്റ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കൈരളി പീപ്പിള്‍ ടിവി; ഇന്നോടെക്ക് അവാര്‍ഡ് 2018ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കൈരളി നല്‍കുന്ന ഇന്നോടെക്ക് അവാര്‍ഡ് 2018ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഐടി സ്റ്റാര്‍ട്ടപ്പ്, ഐടിയിതര സ്റ്റാര്‍ട്ടപ്പുകള്‍, സാമൂഹ്യപ്രതിബദ്ധത സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കമ്പനിയുടെ വിശദാംശങ്ങളും കമ്പനിയെക്കുറിച്ചുള്ള ലഘു വിവരങ്ങളും സഹിതം അപേക്ഷിക്കുക.

യോഗ്യതകള്‍:

  • 2018 ജനുവരി ഒന്നിന് 45 തികയാത്ത മലയാളികളായ സംരംഭകരാകണം.
  • സംരംഭം കേരളത്തിലാകണമെന്നില്ല.
  • കൃത്യമായി നിര്‍ണയിക്കാവുന്ന വ്യക്തിഗത സംഭാവനകളാകണം.
  • സംരംഭത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നവരായിരിക്കണം.
  • മുഖ്യധാരാ ഐടി, നോണ്‍ ഐടി മേഖലയിലുള്ള സംരംഭകരെയും പരിഗണിക്കും.
  • സാമൂഹികോന്‍മുഖ സംരംഭക അവാര്‍ഡ് മികച്ച സാമൂഹിക സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന മാതൃക മുന്നോട്ടുവച്ചവര്‍ക്കായിരിക്കും.
  • 2010 ജനുവരി ഒന്നിനു ശേഷം സംരംഭം തുടങ്ങിയവരായിരിക്കണം.
  • ഇവര്‍ ഒന്നാം തലമുറ തലമുറ സംരംഭകരായിരിക്കണം (മാതാപിതാക്കളോ സഹോദരങ്ങളോ വ്യവസായവാണിജ്യ സംരംഭകരായിരിക്കരുത്).
  • ജനകീയ നാമനിര്‍ദേശത്തിലൂടെയും അപേക്ഷ സ്വീകരിക്കും.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട വിശദാംശങ്ങള്‍:

  • അവാര്‍ഡിന് പരിഗണിക്കേണ്ട വ്യക്തിയുടെ പേരും വിലാസവും.
  • ഫോണ്‍ നന്പരും ഇമെയില്‍ ഐഡിയും നിര്‍ബന്ധം.
  • സംരംഭത്തിന്റെ വിലാസം, ടെലിഫോണ്‍ നന്പര്‍, ഇമെയില്‍.
  • സംരംഭം തുടങ്ങിയ വര്‍ഷം, തൊഴില്‍ നേടിയവരുടെ എണ്ണം തുടങ്ങിയുള്ള വിശദവിവരങ്ങള്‍.
  • അവാര്‍ഡിനു നിര്‍ദേശിക്കപ്പെടുന്ന ആള്‍ക്കു സമാന സംരംഭകരില്‍നിന്നുള്ള വ്യത്യാസം

innotechawards@kairalitv.in എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. അവസാന തീയതി ജൂണ്‍ 15.
ടെക്‌നോ പാര്‍ക്ക് സ്ഥാപക സിഇഒ ജി.വിജയരാഘവന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ്, എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447577033.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News