ചെന്നിത്തലക്കെതിരെ ദില്ലിയില്‍ പടയൊരുക്കം

ദില്ലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ ഡല്‍ഹിയില്‍ പടയൊരുക്കം.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തണം എന്ന് എ ഗ്രൂപ്പ്. കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ കൊണ്ട് വരാന്‍ രാജ്യസഭാ സീറ്റ് നല്‍കണം എന്ന് കുഞ്ഞാലികുട്ടി. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് ഹൈകമാന്റിനെ അറിയിക്കും.

പുതിയ കെ.പി.സി.സി. അധ്യക്ഷന്‍, യു.ഡി.എഫ്. കണ്‍വീനര്‍, രാജ്യസഭ സ്ഥാനാര്‍ത്ഥിത്വം എന്നീ വിഷയങ്ങളില്‍ രൂക്ഷമായ തര്‍ക്കം പരിഹരിക്കാനാണ് സംസ്ഥാന നേതാക്കളെ ഹൈ കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചത്.

കേരള കോണ്‍ഗ്രെസ്സിന്റെ മുന്നണി പ്രവേശനവും ചര്‍ച്ചയാകും. രാജ്യസഭാ സീറ്റ് നല്‍കി കെ.എം മാണിയെ മുന്നണിയില്‍ എടുക്കണം എന്ന മുസ്ലിം ലീഗിന്റെ അഭിപ്രായം ചര്‍ച്ച ചെയ്യുമെന്ന് എം.എം.ഹസന്‍ പറഞ്ഞു.

അതെസമയം, ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം വിലയിരുത്തണം എന്ന ആവശ്യവും എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നു.

ചെന്നിത്തലയെ മാറ്റാതെ മുന്നണിയിലേക്ക് ഇല്ല എന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഇതും എ ഗ്രൂപ്പ് ചൂണ്ടി കാട്ടുന്നു. അതേ സമയം രാജ്യസഭാ സീറ്റിന് വേണ്ടിയുള്ള ചരട് വലികളും ശക്തം. പി.സി.ചാക്കോയുടെ പേരാണ് സജീവം.

ഷാനിമോള്‍ ഉസ്മാനും അവകാശവാദം ഉന്നയിച്ചു ഡല്‍ഹിയില്‍ എത്തി എ.കെ.ആന്റണിയെ കണ്ടു. പി.ജെ.കുര്യന് എതിരായ യുവനേതാക്കളുടെ പ്രസ്താവനയോട് ഉമ്മന്‍ചാണ്ടി ഇങ്ങനെ പ്രതികരിച്ചു.

കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക് മുല്ലപ്പളി രാമചന്ദ്രനും, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.മുരളീധരനുമാണ് മുന്ഗണന. ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ നാളെ രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തും.

അതിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി, ചെന്നിത്തല, ഹസന്‍ എന്നിവര്‍ മുകള്‍ വസ്‌നികുമായി ചര്‍ച്ച നടത്തി. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News