കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിന്റെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിമൂന്ന് ജില്ലകളില്‍ 2011 വരെയുള്ള കടങ്ങള്‍ എഴുതിതള്ളാനാണ് തീരുമാനിച്ചത്. നേരത്തെ ഈ ജില്ലകളില്‍ 2007 വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനാണ് കടാശ്വാസ കമ്മിഷന് അധികാരമുണ്ടായിരുന്നത്.

വയനാട്ടില്‍ 2014 വരെയുള്ള കടങ്ങളാണ് എഴുതി തള്ളുക. ജില്ലയില്‍ നിന്ന് 2010 വരെയുള്ള കടങ്ങള്‍ സംബന്ധിച്ചുള്ള പരാതികളാണ് പരിഗണിച്ചിരുന്നത്.

പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് അംഗീകാരം നല്‍കാനും മന്ത്രിസഭാ യോഗ തീരുമാനം. കേരള തീരത്തെ കടലില്‍ ജൂണ്‍ 9ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നീരോധനം ഏര്‍പ്പെടുത്താല്‍ തീരുമാനം.

M.G.N.R.E.G.S മിഷന്‍ ഡയറക്ടര്‍ ടി മിത്രയെ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കാനും തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ് അയ്യരെ M.G.N.R.E.G.S മിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാനും മന്ത്രിസഭാ യോഗ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News