ഇതൊരു ഒന്നൊന്നര പൊളി പൊളിക്കും; ‘അബ്രഹാമിന്റെ സന്തതികള്‍’ ട്രെയിലര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ മാസ് എന്‍ട്രി അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായിരുന്ന ഷാജി പാടൂരിന്റെ ആദ്യ ചിത്രമാണിത്.

പൊലീസ് വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും അബ്രഹാമിന്റെ സന്തതികള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ മാസ് എന്‍ട്രിയാണ്. ഈ മാസം 16ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജോഷിയാണ് പുറത്തിറക്കിയത്.

പൊലീസ് സ്റ്റോറിക്കപ്പുറം മനുഷ്യബന്ധങ്ങളുടെ കഥ കൂടി പറയുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികളെന്ന് മമ്മൂക്ക പറഞ്ഞു.

ചടങ്ങില്‍ ഗോപീ സുന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. സംവിധായകന്‍ സിബി മലയിലാണ് ഗാനത്തിന്റെ ലോഞ്ചിംഗ് നടത്തിയത്.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ സിനിമയുടെ സംവിധായകനായ ഹനീഫ് അദനിയുടെ തിരക്കഥയില്‍ രചിച്ച സിനിമ ഗുഡ് വില്‍ എന്റര്‍ടെയ്മന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അന്‍സന്‍ പോള്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ഷാജോണ്‍, കനിഹ, തരുഷി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here