ഭാര്യയെ കൊലപ്പെടുത്തി വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ചു; മലപ്പുറത്ത് ബിഹാർ സ്വദേശിനി കൊല്ലപ്പെട്ടു; ഭര്‍ത്താവിനെയും രണ്ട് മക്കളെയും കാണ്‍മാനില്ല

മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാനക്കാരി അപ്പാര്‍ട്ട് മെന്‍റില്‍ കൊല്ലപ്പെട്ട നിലയില്‍. ബീഹാര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നു ഭര്‍ത്താവ് നൗഷാദ് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചിരുന്നു, ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നൗഷാദിനെയും രണ്ടു മക്കളെയും നിലവില്‍ കാണാനില്ല. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടതാണെന്നാണ് സൂചന. മാർബിൾ തൊഴിലാളിയായ നൗഷാദും കുടുംബവും വര്‍ഷങ്ങളായി കേരളത്തിലാണ് താമസിച്ചു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel