കൊച്ചിയിൽ കപ്പൽ ഇടിച്ച്‌ മത്സ്യ ബന്ധന ബോട്ട് തകർന്നു; രണ്ട്‌ മത്സ്യത്തൊഴിലാളികൾക്ക്‌ പരിക്ക്

കൊച്ചി:  കൊച്ചിയിൽ കപ്പൽ ഇടിച്ച്‌ മത്സ്യ ബന്ധന ബോട്ട് തകർന്നു. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന രണ്ട്‌ തൊഴിലാളികൾക്ക്‌ പരുക്കേറ്റു. പള്ളിപ്പുറം സ്വദേശി ജോസി, പറവൂർ സ്വദേശി അശോകൻ എന്നിവർക്കാണ് പരുക്കേറ്റിട്ടുള്ളത്‌.

രാവിലെ നാലരെയോടെ മുനമ്പം അഴിമുഖത്തിനു പടിഞ്ഞാറ് വശത്ത്‌ വെച്ചാണ് ഓക്സിലിയ എന്ന മത്സ്യ ബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചത്‌.

ഇടിയുടെ ആഘാതത്തിൽ ബോട്ടിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു.  ഇടിച്ച ശേഷം മാൽകിൻ എന്ന കപ്പൽ നിർത്താതെ പൊയെന്നും തൊഴിലാളികൾ പറഞ്ഞു.  12 പേരാണ്  ബോട്ടിലുണ്ടായിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News