കണ്ണൂരില്‍ പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികളെ കയ്യേറ്റം ചെയ്യാൻ ആർ എസ് എസ് ശ്രമം; കെ പി രാമനുണ്ണി ഉൾപ്പെടെ ഉള്ളവരെ തടഞ്ഞു

കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികളെ കയ്യേറ്റം ചെയ്യാന്‍ ആര്‍എസ്എസ് ശ്രമം.

ശയന പ്രദക്ഷിണം നടത്തുമ്പോള്‍ സാഹിത്യകാരന്‍ കെപി രാമനുണ്ണി ഉള്‍പ്പെടെ ഉള്ളവരെ തടഞ്ഞു. ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിന് എത്തിയതായിരുന്നു കെപി രാമനുണ്ണി.

മതവിശ്വാസവും ആരാധനാലയങ്ങളും വര്‍ഗ്ഗീയ ശക്തികള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തില്‍ ഹിന്ദു മത വിശ്വാസികളാണ് കടലായി ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിന് എത്തിയത്.

എന്നാല്‍ ഇത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ക്കു തന്നെ ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയിരുന്നു.

ക്ഷേത്രാചാര പ്രകാരം ശയന പ്രദക്ഷിണം നടത്തുന്നത് തടയാനാകില്ലെന് ക്ഷേത്ര അധികൃതരും നിലപാടെടുത്തു. എഴുത്തുകാരന്‍ കെപി രാമനുണ്ണി ഉള്‍പ്പെടെ ക്ഷേത്രക്കുളത്തില്‍ മുങ്ങികുളിച്ച് ആചാര പ്രകാരം ശയന പ്രദക്ഷിണത്തിന് എത്തി.

എന്നാല്‍ ആര്‍എസ്എസുകാര്‍ ക്ഷേത്രത്തിനകത് ഇരച്ചു കയറുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്ഷേത്രത്തിനു ആകത്തുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിശ്വാസികള്‍ക്ക് സമൂഹത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന കൂടി നടത്താനുള്ള ഇടമാണ് ക്ഷേത്രങ്ങളെന്ന് കെപി രാമനുണ്ണി പിന്നീട് പറഞ്ഞു.

ജമ്മു കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് കൊടിയ വേദനയായി ഏറ്റെടുത്തു ഹിന്ദു സമൂഹം പ്രായശ്ചിത്തം ചെയ്യണമെന്ന് കേരള സംസ്‌കൃത സംഘം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിന് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News