മദ്യപാനികള്‍ക്ക് എട്ടിന്‍റെ പണി; മദ്യം വാങ്ങുമ്പോള്‍ ഇനി ‘പശു സെസ്സും’ നല്‍കണം

മദ്യപാനികള്‍ക്ക് എട്ടിന്‍റെ പണി കിട്ടിയിരിക്കുകയാണ്.  മദ്യം വാങ്ങുമ്പോള്‍ ഇനി ‘പശു സെസ്സും’ നല്‍കണം. പശുക്കളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

മദ്യം വാങ്ങുമ്പോള്‍ കൂടെ സര്‍ചാര്‍ജ് ആയി നിശ്ചിത തുക കൂടി ഈടാക്കിയാണ് പശു ക്ഷേമത്തിന് ഉപയോഗിക്കുക. തീരുമാനം നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ വില വര്‍ധിക്കുമെന്നാണ് സൂചന.

ഭൂമിയിടപാടുകളില്‍ സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം ‘പശു സെസ്സ്’ ഈടാക്കുന്ന രീതി നിലവില്‍ രാജസ്ഥാനിലുണ്ട്. ഇതിനു പിന്നാലെയാണ് മദ്യം വാങ്ങുമ്പേ‍ാഴും പശു സെസ്സ് ഈടാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പശു പരിപാലനത്തിനായി  ‘ഗോപാലന്‍’ എന്ന പേരില്‍ പ്രത്യേക വകുപ്പുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. മദ്യം വാങ്ങുന്നവരില്‍ നിന്ന് സെസ്സ് ഈടാക്കാനുള്ള നിയമ നിര്‍മാണം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here