
യുപിയിലെ മുസഫർനഗറിൽ യുവതി പിഞ്ചു കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കാറിലെത്തി കെെയ്യിലുണ്ടായിരുന്നു തുണിക്കെട്ട് കാറിന്‍റെ ജനലിലൂടെ നിരത്തിലേക്ക് വെച്ച യുവതി കാറില്‍ നിന്നും പുറത്തിറങ്ങാതെ തിരിച്ചു പോവുകയായിരുന്നു. തുണിക്കെട്ടിന്‍റെയുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയെ കിടത്തിയിരുന്നത്.
ഇതിന്‍റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഉപേക്ഷിച്ചത് പെണ്കുട്ടിയെയാണെന്നാണ് വിവരം. നാട്ടുകാർ കുട്ടിയെ കണ്ടെത്തി പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here