ഗോട്ടിമാലയില്‍ അഗ്നിപര്‍വ്വത വിസ്ഫോടനം: 99 മരണം

മധ്യ അമേരിക്കന്‍ രാജ്യമായ ഗോട്ടിമാലയില്‍ ഉണ്ടായ അഗ്നിപര്‍വ്വത വിസ്ഫോടനത്തില്‍ 99 മരിച്ചു 200ലധികം പേരെ കാണ്മാനില്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

ക‍ഴിഞ്ഞ ഞാറാ‍ഴ്ച ആയിരുന്നു ഗോട്ടിമാലയെ വിറപ്പിച്ചുകൊണ്ട് ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിയത്. കാലവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും പ്രയാസകരമാണ്.

ആയിരക്കണക്കിനാളുകളെയാണ് വിസ്ഫോടനം ബാധിച്ചത്.3500ത്തോളം പേര്‍ ഇതിനോടകം തന്നെ പാര്‍പ്പിടത്തിനായി അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ എത്തിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here