ഭിന്ന ലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ ഹൈക്കോടതിയുടെ അനുമതി

ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരാക്കിയ ഭിന്ന ലിംഗക്കാരനായ യുവാവിന് സ്വന്തം
ഇഷ്ടപ്രകാരം പോകാൻ ഹൈക്കോടതിയുടെ അനുമതി. യുവാവിന്റെ മാനസിക നില പരിശോധിച്ച വൈദ്യസംഘത്തിന്റെ റിപ്പോർട്ടും യുവാവിന്റെ കോടതി മുമ്പാകെ യുള്ള വെളിപ്പെടുത്തലും പരിഗണിച്ചാണ്
ഡിവിഷൻ ബഞ്ച് സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുമതി നൽകിയത്.

കേസ് വിധി പറയാനായി കോടതി മാറ്റി. മകൻ വീടു വിട്ടു പോയെന്നും ഭിന്ന ലിംഗക്കാർക്കൊപ്പം താമസിക്കു കയാണെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ മാതാവാണ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത് 25 കാരൻ ഭിന്ന ലിംഗ മാനവികാസ്ഥയുള്ള ആളാണോ എന്ന് പരിശോധിച്ചു റിപ്പോർട് നൽകാൻ പൊലിസിനു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

ഡോക്ടർ മാരുടെ സംഘം യുവാവിനെ മൂന്നു ദിവസം നിരീക്ഷണത്തിൽ വെച്ച് ലിംഗ പദവി സംബന്ധിച്ച് റിപ്പോർട്ട് നൽകാനായിരുന്ന കോടതി നിർദേശം . യുവാവിനെ കോടതി കാക്കനാട്ടെ സർക്കാർ മാനസീകാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. ഡോക്ടർമാരുടെ പരിശോധന പീഡനമാണെന്നും ഉത്തരവ് പുനപ്പരിശോധിക്കണമെന്നും യുവാവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഒരാൾ ഭിന്നലിംഗക്കാരക്കാരനാണ് എന്ന് അയാൾ പ്രഖ്യാപിച്ചാൽ മതിയെന്നും മറ്റാരുടേയും അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുണ്ടന്ന് യുവാവിന്റെ അഭിഭാഷകൻ ചുണ്ടിക്കാട്ടിയെങ്കിലും കോടതി വഴങ്ങിയിരുന്നില്ല . തുടർന്നാണ് യുവാവിനെ വിശദമായി പരിശോധിച്ച് വിദഗ്ദർ റിപ്പോർട്ട് സമർപ്പിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News