ആലുവ സംഭവത്തില്‍ പൊലിസിനെതിരെ നടപടിയെടുത്തു; പൊലീസിനെ ആക്രമിച്ചത് തീവ്രവാദ സ്വഭാവമുള്ളവര്‍: പിണറായി

തിരുവനന്തപുരം: ആലുവ എടത്തലയിലുണ്ടായ സംഭവത്തിൽ പൊലിസിനെതിരെ നടപടി എടുത്തുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ . അവിടെയുണ്ടായ സംഭവത്തില്‍ പൊലീസ്‌ കേസ്‌ എടുക്കുകയായിരുന്നു വേണ്ടത്‌. സാധാരണക്കാരുടെ നിലവാരത്തിലേക്ക്‌ പൊലീസ്‌ താഴാൻ പാടില്ലായിരുന്നു. എന്നാൽ പൊലിസിനെതിരെ അപവാദപ്രചാരണമാണ്‌ നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഉസ്മാനെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം തീവ്രസ്വഭാവമുള്ള ആളുകൾ പൊലീസിനെ കൂട്ടംചേർന്ന്‌ ആക്രമിക്കുകയായിരുന്നു. ആലുവ സ്വതന്ത്ര റിപ്പബ്ലിക്‌ അല്ലെന്നും അവിടെയുള്ള തീവ്രവാദ സ്വഭാവമുള്ളവർക്ക്‌ പൊലീസിനെ കയ്യേറ്റം ചെയ്യാൻ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങിനെ ആർക്കെങ്കിലും കൈയ്യേറ്റം ചെയ്യാനുള്ളതാണോ പൊലീസ്‌.

പ്രതിയെ വൈദ്യ പരിശോധനക്ക്‌ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആരാണ്‌ അവിടെ ബഹളം ഉണ്ടാക്കിയത്‌.അതൊന്നും ഇവിടെ ബഹളമുണ്ടാക്കുന്നവർക്ക്‌ അറിയില്ലെ.എല്ലാവർക്കും അറിയാവുന്ന ഒരു ബസ്‌ കത്തിക്കൽ കേസ്‌ ഇല്ലെ. അതിലെ പ്രതിയല്ലെ ഇവിടെയും പ്രശ്‌നമുണ്ടാക്കിയത്‌. അതെന്താ ശുദ്ധവാദമായിരുന്നോ. അത്‌ തീവ്രവാദംതന്നെയല്ലെ. എന്തിനാണ്‌ ഇവിടെ ഇരിക്കുന്ന ചിലർ തീവ്രവാദികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്‌.

തീവ്രവാദസ്വഭാവമുള്ളവർക്ക്‌ കൈയ്യേറ്റം ചെയ്യാനുള്ളതല്ല പൊലിസ്‌. പൊലീസ്‌ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്നതൊന്നും അനുവദിക്കില്ല. തീവ്രവാദികളെ ആ നിലയ്‌ക്ക്‌ തന്നെ കാണണം.സഭയെ തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടത്തല സംഭവം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷത്തുനിന്നും അൻവർ സാദത്ത് എംഎൽഎ ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News