റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രീമിയം ട്രെയിനുകളുടെ കോച്ചുകള്‍ മോഷണം പോയി

റാഞ്ചി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രീമിയം ട്രെയിനുകളുടെ കോച്ചുകള്‍ മോഷണം പോയതായി പരാതി. രാജധാനി എക്സപ്രസ്സ് , സമ്പര്‍ക്ക് ക്രാന്തി എക്സപ്രസ്സ് എന്നീ ട്രെയിനുകളുടെ പുതിയ കോച്ചുകളാണ് നഷ്ടപ്പെട്ടത്.

ഇത് സംഘം ചേര്‍ന്നുള്ള മോഷണമാകാമെന്നാണ് റെയില്‍വേ അധികാരികള്‍ പറയുന്നത്. നഷ്ടപ്പെട്ടതിന് പകരം പ‍ഴയ ബോഗികള്‍ തിരുകി കയറ്റി വിടവ് നികത്താന്‍ റെയില്‍വേ ശ്രമിക്കുന്നുണ്ടെങ്കിലും , കോച്ചുകളുടെ ശോചനീയ അവസ്ഥ വ്യാപക പ്രതിഷേധത്തിനിടയാക്കിരിക്കുകയാണിപ്പോള്‍.

അടുത്തിടെ രാജധാനി എക്സപ്രസിലുണ്ടായിരുന്ന യാത്രക്കാര്‍ ട്രെയിനിന്‍റെ ബോഗികള്‍ തകരാറായതിനെ തുടര്‍ന്ന് ബഹളം വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News