രാജ്യസഭ സീറ്റിന് വാശിപിടിച്ച് കേരള കോൺഗ്രസ്; നല്‍കില്ലെന്നുറച്ച് കോൺഗ്രസും ഉമ്മന്‍ ചാണ്ടിയും; തർക്കം യുഡിഎഫിനെ വലക്കുന്നു

കേരള കോൺസിന് രാജ്യസഭ സീറ്റ് ഇല്ല . യു ഡി എഫിലെത്തുന്ന കേരള കോൺഗ്രസിന് സീറ്റ് നൽകേണ്ടന്ന് കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ രാജ്യസഭാ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി കേരള കോൺഗ്രസ് വ്യക്തമാക്കി.

അതേ സമയം രാജ്യസഭയിലേയ്ക്ക് മുതിർന്ന നേതാക്കളുടെ പേര് നിർദേശിച്ച് പിജെ കുര്യൻ കോൺഗ്രസ് അദ്ധ്യക്ഷന് കത്തെഴുതി. പുതിയ കെ.പി.സി.സി. അധ്യക്ഷൻ,
യു.ഡി.എഫ്. കൺവീനർ, രാജ്യസഭ സ്ഥാനാർത്ഥിത്വം എന്നീ വിഷയങ്ങളിൽ രൂക്ഷമായ തർക്കം പരിഹരിക്കാനായുള്ള രാഹുൽ ഗാന്ധിയുടെ യോഗം വൈകുന്നേരം അഞ്ച് മണിയ്ക്ക് ചേരും .

രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കം യുഡിഎഫിൽ രൂക്ഷമാക്കുന്നു .സീറ്റ് വേണമെന്ന ഉപാധിയിൽ ഉറച്ച് നിൽക്കുന്നതായി യുഡിഎഫിൽ തിരിച്ചെത്തുന്ന കേരള കോൺഗ്രസ് അറിയിച്ചു. എന്നാൽ സിറ്റ് നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മാണി വിഭാഗത്തെ അറിയിച്ചതായി ഉമ്മൻ ചാണ്ടി പറഞ്ഞു .

അതേ സമയം രാജ്യസഭയിലേയ്ക്ക് മുതിർന്ന നേതാക്കളുടെ പേര് നിർദേശിച്ച് പി ജെ കുര്യൻ , രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി.എം എം ഹസൻ , വി.എം.സുധീരൻ തുടങ്ങിയവർ സീറ്റിന് അർഹർ.ഒരു കാരണവശാലും ഘടകക്ഷികൾക്ക് സീറ്റ് കൈമാറരുത്.

കേരള കോൺഗ്രസ് യു ഡി എഫിൽ ഉണ്ടാക്കുമെന്ന് ഉറപ്പില്ലന്നും പി ജെ കുര്യൻ. അതേ സമയം പുതിയ കെ.പി.സി.സി. അധ്യക്ഷൻ, യു.ഡി.എഫ്. കൺവീനർ, രാജ്യസഭ സ്ഥാനാർത്ഥിത്വം എന്നീ വിഷയങ്ങളിൽ രൂക്ഷമായ തർക്കം പരിഹരിക്കാനായി വൈകുന്നേരം അഞ്ച് മണിക്ക് രാഹുൽ ഗാന്ധി കേരള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News