കരിമ്പനി; വില്ലുമല ആദിവാസി കോളനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കരിമ്പനി സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജില്ലാ പ്രാണിജന്യ രോഗനിവാരണ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കരിമ്പനി സ്ഥിരീകരിച്ച യുവാവ് കരള്‍ വീക്കം ഉള്‍പ്പടെയുള്ള രോഗങ്ങളാല്‍ ആറ് മാസത്തോളമായി ബുദ്ധിമുട്ടുകയാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

പതിനേഴംഗ സംഘം രണ്ട് ടീമായി തിരിഞ്ഞാണ് വില്ലുമല കോളനിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലാംഡാ സൈഹലൊത്രിൻ വെള്ളത്തില്‍ ലയിപ്പിച്ച് വീട്ടിലും പരിസരത്തും തളിക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. രോഗാണുവാഹിയായ മണലീച്ചയെ ഇതുവഴി നശിപ്പിക്കാനാകും.

ആറ് മാസം മുന്‍പാണ് യുവാവില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വയറു വേദന വന്നതിനാല്‍ ആദ്യം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രോഗം മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കരിമ്പനിയെ പ്രതിരോധിക്കാനുള്ള നടപടി പുരോഗമികുകയാണെന്ന് മെമ്പർ ബാബു പറഞ്ഞു.

വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതുവഴിയാണ് യുവാവിന് രോഗം പിടിപെട്ടതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. യുവാവ് ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News