പാല് കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി; മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 55 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേൽ അനീഷ്-രേണുക ദമ്പതികളുടെ മകൾ ആനിയാ മോളാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണർന്നത്.

ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.

അസ്വാഭാവിക മരണത്തിന് കടുത്തുരുത്തി പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News