സ്ത്രീ പീഡനങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമത്തിനും നമ്മുടെ നാട്ടില്‍ അതിരില്ല എന്നു തന്നെയാണ് ഒരോ ദിവസത്തേയും സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

സമൂഹം എത്ര കണ്ട് പുരോഗമിച്ചാലും ആ പുരോഗമനം സാങ്കേതിക അര്‍ത്ഥത്തിലല്ലാതെ മനുഷ്യമനസ്സുകളിലേക്ക് എത്തിയില്ല എന്നതിന്‍റെ ഉദാഹരണമാണ് ഈ ദൃശ്യങ്ങളും തെളിയിക്കുന്നത്.

ഒരു കാര്‍ണിവെല്ലിന് പങ്കെടുക്കാനെത്തിയ സ്ത്രീയോടും കൂടെയുള്ള പെണ്‍കുട്ടിയോടും അപമാനകരമായി പെരുമാറുന്ന മധ്യവയസ്കന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ചെറിയ പെണ്‍കുട്ടിയുടെ പുറകിൽ നിന്ന് തരംകിട്ടുമ്പോഴെല്ലാം തന്‍റെ ലിംഗഭാഗം കൊണ്ട് ആ കുഞ്ഞുപെൺകുട്ടിയുടെ ദേഹത്ത് ഉരസുന്ന മധ്യവയസ്കനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മധ്യവയസ്കനെ കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ കൂട്ടത്തോടെ ആവശ്യപ്പെടുകയാണ്.

കുട്ടിയെ ഉപദ്രവിക്കുന്ന മധ്യവയസ്കനില്‍ നിന്ന് അവളെ മാറ്റി നിര്‍ത്താന്‍ മുതിര്‍ന്ന സ്ത്രീ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാതെ ഒ‍ഴിഞ്ഞു മാറുന്ന തലമുറക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്.

ഇത്തരം ആള്‍ക്കാരെ സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കുന്നതിന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിമിഷംപ്രതിയുള്ള പ്രതിഷേധം കൂടിയേ തീരു.