തിരുവനന്തപുരം: ആലുവ കേസില്‍ പരുക്കേറ്റ ഉസ്മാന്‍ നേരത്തെയും പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി. 2011 ജൂണില്‍ പൊലീസിനെ ആക്രമിച്ച് ജീപ്പ് നശിപ്പിച്ചതിന് ആലുവ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്.
2011 ജൂണ്‍ ആറിന് പൊലീസിനെ ആക്രമിച്ചതിനും പൊലീസ് ജീപ്പ് നശിപ്പിച്ചതിനും ആലുവ പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം നമ്പര്‍ 1541/11 IPC 143, 144, 147, 148, 323, 324, 332, 353,149, PDPP ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇനി കഴിഞ്ഞ ദിവസം ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധിക്കാനെത്തിയവരുടെ പശ്ചാത്തലം കൂടി പരിശോധിക്കാം. ഇവിടെയാണ് മുഖ്യമന്ത്രി പറഞ്ഞ തീവ്രവാദ ബന്ധം വ്യക്തമാകുന്നത്. ആലുവ സ്റ്റേഷനില്‍ ഉപരോധം നടത്തിയത് കളമശേരി ബസ് കത്തിക്കല്‍ കേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു.
ബോംബ് ഇസ്മയില്‍ എന്ന എന്‍എ ഇസ്മയില്‍. ബസ് കത്തിക്കല്‍ കേസില്‍ എന്‍ഐഎ പ്രതിപട്ടികയിലെ മൂന്നാം പ്രതിയാണ് ഇസ്മയില്‍. UAPA യ്ക്ക് പുറമെ IPC സെക്ഷനിലെ 21 കുറ്റകൃത്യങ്ങളും NIA ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംസ്ഥാനത്താകട്ടെ നിലവില്‍ 10 കേസിലെ പ്രതിയാണ്. ആലുവ സ്റ്റേഷനില്‍ മാത്രം നാല് കേസുകളില്‍ പ്രതി. മൂന്ന് വധശ്രമക്കേസുകളില്‍ പ്രതിയായ ഇസ്മയില്‍ ആളെ തട്ടിക്കൊണ്ടു പോകല്‍, ബോംബ് നിര്‍മ്മാണ കേസ്, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഗുരുതരമായ ക്രിമിനല്‍ കേസുകളും ഇസ്മയിലിനെതിരെ നിലവിലൂണ്ട്.
എറണാകുളം ജില്ലയിലെ ആലുവ, കളമശ്ശേരി, കുറുംപ്പുംപടി, കുന്നത്തുനാട്, ആലുവ ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിലാണ് ഇസ്മയില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
ഇസ്മയിലിന്റെ തീവ്രവാദ പശ്ചാത്തലമാണ് മുഖ്യമന്ത്രി സഭയില്‍ വെളിപ്പെടുത്തിയത് എന്നിരിക്കെ, ആലുവക്കാരെ ആകെ മോശക്കാരാക്കാന്‍ ശ്രമിച്ചു എന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഇതോടെ തിരിച്ചടി ആകുന്നത്.
പ്രതിപക്ഷം ഇടപെട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇത്തരക്കാരെയാണ് എന്ന വസ്തുതയും ഇതോടെ കൂടുതല്‍ വെളിപ്പെടുകയാണ്.
Get real time update about this post categories directly on your device, subscribe now.