ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നി പ വൈറസ് ബാധിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ എൽ സരിത അറിയിച്ചു .

മെയ്മാസം അദ്ദേഹം കോഴിക്കോട് സന്ദർശിച്ചിരുന്നുവെന്നത് യാഥാർത്ഥ്യമാണെങ്കിലും നി പ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പർക്കമുണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയിൽ അദ്ദേഹത്തിന് നിപ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല.

എങ്കിലും അദ്ദേഹത്തെ വൈറൽ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമുഹമാധ്യമങ്ങളിലൂടെ നടത്തുന്ന മറിച്ചുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News