ചായ കിട്ടാത്തതിന് പ്രസിഡന്റിന് ചീത്തവിളി; ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

മനുഷ്യരുടെ കാര്യമല്ലേ, ദേഷ്യം വന്നാല്‍ പിടിച്ചാല്‍ കിട്ടുവോ. തെറിവിളിയില്‍ തീര്‍ന്നത് ദൈവാധീനം. ഹാ, കവലത്തല്ലിന്റെ കാര്യമല്ല പറഞ്ഞു വരുന്നത്. പഞ്ചായത്ത് ഭരണ സമിതി മീറ്റിംഗാണ് സംഗതി.

തൃശ്ശൂര്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ഭരണസമിതി യോഗം ചേര്‍ന്നു. ചായയ്ക്ക് നേരമായപ്പോള്‍ ഒരു ജീവനക്കാരി പുറത്തേക്ക് നോക്കി കാത്തിരിപ്പായി.

ഇപ്പൊ വരും ഇപ്പൊ വരും എന്ന് നോക്കിയിരുന്ന് സഹികെട്ടപ്പോള്‍ വമ്പന്‍ പ്രതിഷേധം ഉയര്‍ന്നു. മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയ ജീവനക്കാരി കലി പിടിച്ച് കസേരയില്‍ നിന്ന് എണീറ്റതു മാത്രമേ എല്ലാവര്‍ക്കും ഓര്‍മ്മയുള്ളു.

പ്രസിഡന്റ് ഐ.എസ് ഉമാദേവിയെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും കാതടപ്പന്‍ ചീത്ത വിളിയായിരുന്നു.
ഭരണ പ്രതിപക്ഷ ഭേദമന്യ എല്ലാവര്‍ക്കും കിട്ടി വയറ് നിറയെ. അനുനയിപ്പിക്കാന്‍ എത്തിയ മറ്റ് ഉദ്യോഗസ്ഥര്‍ക്കും കിട്ടി കുളിച്ചാലും പോകത്ത തെറിയഭിഷേകം.

പ്രശ്‌നം പ്രസിഡന്റ് പഞ്ചായത്ത് വകുപ്പില്‍ പരാതിപ്പെട്ടു. അനേഷണത്തിനായി ഡിപ്പാര്‍ട്ടുമെന്റ് അധികൃതര്‍ സ്ഥലത്ത് എത്തി ആ സമയം ഈ ജീവനക്കാരി ഓഫീസില്‍ ഉണ്ടായിരുന്നില്ല തുടര്‍ന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ഭരണസമിതിയോഗത്തില്‍ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥന്‍ അവധി ആയതിനാലാണ് ഈ ജീവനക്കാരി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here