വഴങ്ങി കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റ് മാണിക്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനുള്ളില്‍; തെറ്റായ കീഴ്‌വഴക്കമെന്ന് സുധീരന്‍

ദില്ലി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയേക്കുമെന്ന് സൂചന.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് രാഹുല്‍ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിന് അനുമതി തേടിയേക്കും.

സീറ്റ് വേണമെന്ന് നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പിന്തുണച്ച് മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു.

അതേസമയം, രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ രൂക്ഷമായ പോര് തുടരുകയാണ്. മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം അടിയറവ് വെച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News