ആര്‍എസ്എസ് സ്ഥാപകന്‍ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി; പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം; പ്രണബ് രാജ്യത്തോട് മാപ്പ് പറയണമെന്ന് സുധീരന്‍

നാഗ്പൂര്‍: ആര്‍എസ്എസ് സ്ഥാപകനായ കെബി ഹെഡ്‌ഗേവാര്‍ വീരപുത്രനെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി.

ത്രിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് പ്രണബ് ഹെഡ്‌ഗേവറെ പുകഴ്ത്തിയത്.

ഇന്ത്യയുടെ മഹാനായ പുത്രനെ അഭിവാദനം ചെയ്യുന്നതിനും ബഹുമാനം അറിയിക്കുന്നതിനുമാണ് ഇവിടെ എത്തിയതെന്ന് ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയില്‍ പ്രണബ് മുഖര്‍ജി എഴുതി.

പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എസ്എസ് സ്ഥാപകനെ വീരപുത്രനായി വിശേഷിപ്പിച്ച പ്രണബിന്റെ നിലപാട് അപലപനീയമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു.

ഇത് ന്യായീകരിക്കാനാവാത്ത കാര്യമാണെന്നും പ്രണബ് കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും മൂല്യങ്ങളെയും വഞ്ചിച്ചെന്നും സുധീരന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ പ്രണബ് മുഖര്‍ജി രാജ്യത്തോട് മാപ്പ് പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here