പുതിയ തലമുറ കണ്ടിരിക്കണം, ഈ ‘വാഴ’

കാര്‍ഷികവൃത്തിയുടെ മഹത്വം മറക്കുന്ന പുതിയ തലമുറയ്ക്കായി ഒരു ഷോര്‍ട്ട് ഫിലിം, ‘വാഴ’.

പ്രകൃതിയും മനുഷ്യനും തമ്മിലുളള അഭേദ്യബന്ധത്തിന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം മണ്‍മറഞ്ഞുപോയ പഴമയുടെ പുനരാവിഷ്‌ക്കാരമാണ്. പച്ചപ്പുതച്ച പാടങ്ങളും വാഴത്തോട്ടവും പ്രകൃതിയുടെ സൗന്ദര്യവും ഒത്തിണങ്ങിയ ദൃശ്യവിരുന്നാണ് വാഴയുടെ മനോഹാരിത.

ഒരച്ഛനും മകനും തമ്മിലുളള അഭേദ്യബന്ധത്തിലൂടെ രണ്ട് തലമുറകളുടെയും സംസ്‌കാരങ്ങളുടെയും സമന്വയമാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ പകര്‍ന്നു നല്‍കുന്നത്.

ഒടുവില്‍ പ്രകൃതിയും മണ്ണും ചെളിയും ആണ് അതിജീവനത്തിന്റെ കാതലെന്ന് പുതുതലമുറ തിരിച്ചറിയുന്നിടത്ത് ‘വാഴ’ ഒരു പ്രതിബിംബമായി മാറുന്നു.

ഫിദാല്‍ ഫരീദ് അലി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ ഇഷാല്‍ ഫാത്തിമ, മോഹന്‍ ആയംകര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News