ആത്മാഭിമാനം പണയംവെച്ച നേതൃത്വത്തിന് എന്തിന് കൊടിമരം?; ഡിസിസി ഒഫീസില്‍ ഉയര്‍ന്നത് ലീഗ് പതാക; വീഡിയോ

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍  തീരുമാനിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യുവ എംഎല്‍എമാര്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി നില്‍ക്കുകയാണ്.

കെ എസ് യു, യുത്ത് കോണ്‍ഗ്രസ് കമ്മറ്റികള്‍ ഉള്‍പ്പെടെ രാജിവെച്ചിരിക്കുകയാണ്.  ആത്മാഭിമാനം പണയംവെച്ച  കോണ്‍ഗ്രസിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

ഇതിനു പിന്നാലെയാണ് മലപ്പുറം ഡിസിസി ഒാഫീസില്‍ കോണ്‍ഗ്രസ് പതാകയുടെ കൂടെ ലീഗിന്‍റെ കൊടി കൂടി ഉയര്‍ത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി കെട്ടി പ്രതിഷേധം. രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന്റെ മധ്യസ്ഥതയില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയതാണ് പ്രവര്‍ത്തകരെ പ്രകോപിച്ചത്. കോണ്ഗ്രസ് പതാകക്ക് മുകളിലായാണ് കഴിഞ്ഞ ദിവസം രാത്രീയോടെ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായതില്‍ കോണ്‍ഗ്രസ് ലീഗ് ബന്ധവും ജില്ലയില്‍ കൂടുതല്‍ വഷളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here