പാലായിൽ യൂത്ത് കോൺഗ്രസ്സ്- KSU പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഭിമാനം അടിയറവു വച്ചു കൊണ്ട് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നയത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു.
കുരിശുപളളിക്കവലയിൽ നടന്ന പ്രതിഷേധത്തിന് KSU ജില്ലാ സെക്രട്ടറി ജോസ് ജോസഫ്, തോമസ് കുട്ടി മുകാല, RV തോമസ്, ബിജു പുളിക്കകണ്ടം, ക്രിസ്റ്റി രാമപുരം ജിഷ്ണു പി നായർ തുടങ്ങിയവർ നേതൃത്വം നൽകി.
Get real time update about this post categories directly on your device, subscribe now.