ഗ്രൂപ്പ് നേതാക്കള്‍ക്ക് അഭയം നല്‍കരുത്; സ്വന്തക്കാരെ തിരുകി കയറ്റി സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും; പാര്‍ട്ടിയെ അപമാനിച്ചവരെ ബഹിഷ്കരിക്കണമെന്ന് ഐന്‍ടിയുസി

കേരളത്തിലെ ലക്ഷകണക്കായ പ്രവര്‍ത്തകര്‍ക്കെതിരായ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചു പോകുന്നഗ്രൂപ്പ് നേതാക്കള്‍ക്ക് അഭയം നല്‍കരുതെന്ന് INTUC യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ശക്തമായ പിന്‍തുണ നല്‍കിയ തൊഴിലാളി വിഭാഗത്തെ അകറ്റി നിര്‍ത്തി സ്വന്തക്കാരെ തിരുകി കയറ്റി കേരളത്തില്‍ പുതിയ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് രമേശും ഉമ്മന്‍ ചാണ്ടിയുമാണ്.

പതിനാറ് ലക്ഷത്തോളം അംഗങ്ങളുള്ള തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ച നേതാക്കളെ ബഹിഷ്കരിക്കണമെന്നും ഘടകങ്ങളോടാവശ്യപ്പെടുമെന്നും നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News