അയാള്‍ ജെമിനി ഗണേശനെ പോലെ; അക്കാര്യം തുടക്കത്തിലേ മനസിലാക്കാന്‍ സാധിച്ചു; തുറന്നടിച്ച് സാമന്ത

തെന്നിന്ത്യയുടെ മിന്നും താരമാണ് സാമന്ത . തമി‍ഴിലും തെലുങ്കിലുമായി  തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളുമായി നായിക നിരയില്‍ ഒന്നാമതായി തുടരുന്ന താരം . ഭൂരിഭാഗം ചിത്രങ്ങളിലും   സൂപ്പര്‍ താരങ്ങളുടെ  നായികാ പദവി.

താര പ്രഭയില്‍ നില്‍ക്കുമ്പോ‍ഴായിരുന്നു തെലുങ്കിന്‍റെ കിടിലന്‍ താരം നാഗ ചെെതന്യയുമായുള്ള  പ്രണയവും  വാഹവും.  സിദ്ധാര്‍ത്ഥുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷമാണ് നാഗചെെതന്യയുമായി താരം അടുക്കുന്നത്.

നേരത്തെ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്ന സാമന്ത  ഈ ബന്ധത്തെക്കുറിച്ചും തകരാനിടയായ കാരണത്തെക്കുറിച്ചും  തുറന്നു പറയുകയാണ്.  ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിദ്ധാര്‍ത്ഥുമായുള്ള ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്‍റെ ജീവിതം മഹാനടിയിലെ സാവിത്രിയുടേതു പോലെയായെനെയെന്നാണ് സാമന്ത വ്യക്തമാക്കിയത്.

ജെമിനി ഗണേശനെപോലെയായിരുന്നു സിദ്ധാര്‍ത്ഥ്. അക്കാര്യം തുടക്കത്തിലേ മനസിലാക്കാന്‍ സാധിച്ചു. ഇല്ലായിരുന്നെങ്കില്‍ എന്‍റെ ജീവിതം സാവിത്രി യുടേതു പോലെയാകുമായിരുന്നു.

നാഗചൈതന്യ എല്ലാത്തരത്തിലും  അനു യോജ്യനാണ്. എന്‍റെ ജീവിതത്തിലേക്ക് അദ്ദേഹം വന്നതു തന്നെയാണ് എന്‍റെ ഏറ്റവും വലിയ ഭാഗ്യം. അതൊരു  അനുഗ്രഹമാണ്.

വിവാഹക്കാര്യത്തില്‍ സിദ്ധാര്‍ത്ഥിനും സാമന്തയ്ക്കും വ്യത്യസ്ഥമായ  കാഴ്ചപ്പാടുകളായിരുന്നു ഉണ്ടായിരുന്നത്. സാമന്ത സന്തോഷമായ കുടുംബജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹജീവിതത്തിനോട് സിദ്ധാര്‍ത്ഥിന് യോജിപ്പില്ലായിരുന്നു. ഇതും പ്രണയ ബന്ധം തകരാനിടയാക്കി. അതിനിടെ സിദ്ധാര്‍ഥിന്‍റെ മറ്റ് പ്രണയ ബന്ധങ്ങളും പ്രണയം തകരാന്‍ ഇടയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News