ഒന്നും പറയണ്ട, ഞങ്ങടെ എസ്ഐയെ തിരിച്ചു തന്നേ പറ്റൂ; സ്ഥലം മാറ്റിയ എസ്ഐയെ തിരികെയെത്തിക്കാന്‍ തൃശൂരില്‍ നാട്ടുകാരുടെ പ്രതിഷേധം

സമരമെന്ന് പറഞ്ഞാല്‍ ഉഗ്രന്‍ സമരം. ചെറുപ്പക്കാരും, മുതിര്‍ന്നവരും, കുട്ടികളും ഒക്കെ അണിനിരന്ന് പ്രതിഷേധം കൊ‍ഴുക്കുകയാണ്. വിഷയം പോലീസ് തന്നെ. പോലീസുകാരുടെ പേരില്‍ നാട്ടില്‍ സമരം നടക്കുന്നത് ആദ്യമല്ല, എന്നാല്‍ തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ സമരം ഇത്തിരി വെറൈറ്റിയാണ്.

വെള്ളിക്കുളങ്ങര സ്റ്റേഷനിലെ എസ്.ഐ സുധീഷിനെ സ്ഥലം മാറ്റിയതാണ് പ്രതിഷേധത്തിന് കാരണം. സ്ഥലം മാറ്റിയ എസ്.ഐയെ തിരികെ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആറ് മാസം മാത്രമാണ് എസ്.ഐ സുധീഷ് വെള്ളിക്കുളങ്ങരയില്‍ ജോലിയെടുത്തത്. ഈ കാലയളവില്‍ നിയമപാലനത്തില്‍ മുഖം നോക്കാതെയുള്ള സുധീഷിന്‍റെ നടപടികള്‍ നാട്ടുകാരുടെ കൈയ്യടി വാങ്ങിയതാണ്. ഇതിനിടെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്.

തൃശൂര്‍ ജില്ലയിലെ തന്നെ അന്തിക്കാട് സ്റ്റേഷനിലേക്കാണ് എസ്.ഐ സുധീഷിന് മാറ്റം നല്‍കിയത്. എസ്.ഐ സുധീഷിനെ തിരികെ വെള്ളിക്കുളങ്ങരയില്‍ നിയമിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ അംഗങ്ങളായി രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയും പ്രതിഷേധയോഗം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News