കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ്; കട്ടിലൊ‍ഴിയാന്‍ കാത്ത് നിന്ന് ബിജെപി

‘അച്ഛന്‍ മരിക്കാന്‍ കിടക്കുവാണ് കട്ടിലെടുക്കാന്‍’ എന്ന ചൊല്ല് ഇന്ന് നന്നായിണങ്ങുക ബിജെപിക്കാണ്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതിന് തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ അസംതൃപ്തരെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കള്‍ രംഗത്തു വന്നിരിക്കുകയാണ്.

കോൺഗ്രസ് നേതാക്കളെ ബി ജെ പിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് PK കൃഷ്ണദാസ് വ്യക്തമാക്കി. ആദർശ വാദികളായ കോൺഗ്രസുകാർക്ക് ബി ജെ പിയിലേയ്ക്ക് വരാം. UDF ശിഥിലമായി വരുന്ന തെരഞ്ഞെടുപ്പുകളിൽ NDA യും LDF ഉം തമ്മിലായിരിക്കും മത്സരംമെന്നും കൃഷ്ണദാസ് സൂചിപ്പിച്ചു.

BJP സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും കൃക്ഷ്ണദാസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News