താരപുത്രിമാരുടെ മത്സരത്തിന് അന്ത്യം; റണ്‍വീറിന്‍റെ നായികയായി ഇവളെത്തും

താരപുത്രിമാരുടെ മത്സരത്തിന് അന്ത്യമായി അവസാനം ആ നറുക്ക് സാറാ അലി ഖാന് വീണു. മറ്റൊന്നുമല്ല രോഹിത് ഷെട്ടിയുടെ പുതിയ റണ്‍വീര്‍ സിങ് ചിത്രമായ ‘സിംബ’യില്‍ സാറ നായികയാകുമോ അല്ല ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ നായികയാകുമോ എന്ന അഭ്യൂഹങ്ങളിലായിരുന്നു ബോളിവുഡ്.

ആരാധക ലോകത്തിന്‍റെ ആകാംക്ഷയ്ക്ക് വിട നല്‍കി രോഹിത് തന്നെയാണ് തന്‍റെ ചിത്രത്തില്‍ സാറയാണ് നായികയെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

രോഹിത്തിന്‍റെ മറ്റു ചിത്രങ്ങള്‍ പോലെ തന്നെ സിംബയും ഒരു കോമഡി ആക്ഷന്‍ സിനിമയാണെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. ചിത്രം ഈ വര്‍ഷം അവസാനം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News