കൊ‍ളസ്ട്രോള്‍ കുറയ്ക്കാന്‍ ചില വ‍ഴികള്‍ ഇതാ

ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ, രോഗങ്ങളുടെ നീരാളിക്കെെയില്‍ പിടിക്കപ്പെട്ടവരാണ് ഭൂരിഭാഗമാളുകളും. രക്ത സമ്മര്‍ദ്ദം പ്രമേഹം, കൊളസ്ട്രോള്‍ എന്നു വേണ്ട, പലതരത്തിലുമുള്ള രോഗങ്ങളും ശരീരത്തെ വലക്കുന്നു.

കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്നു. കൊ‍ളസ്ട്രോള്‍ അടിഞ്ഞു കൂടുന്നത്
ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.  ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പെന്നു തന്നെ പറയാം.

നിലക്കടല, വെള്ളക്കടല, ആപ്പിൾ ഇവയടങ്ങിയ ഭക്ഷണം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.  പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പരിപ്പ്,  പയര്‍വര്‍ഗങ്ങള്‍, ഇവയെല്ലാം കൊളസ്ട്രോള്‍,കുറക്കാന്‍ അനുയോജ്യമാണ്.

വെളുത്തുള്ളി, മത്തങ്ങ, ബീറ്റ്റൂട്ട്, തക്കാളി, വഴുതനങ്ങ, മുരിങ്ങക്ക, വാഴക്കൂമ്പ, വാഴപ്പിണ്ടി, മധുരക്കിഴങ്ങ്, മുരിങ്ങയില, ചീര ഇവയിലിടങ്ങിയിരിക്കുന്ന നാരുകളും ആന്‍റി ഓക്സിഡന്‍റുകളും കൊളസ്ട്രോള്‍ ആഗിരണത്തെ തടയുന്നതിനാല്‍ ഭക്ഷണത്തില്‍ പെടുത്തേണ്ടതാണ്. നെല്ലിക്ക, പപ്പായ, പേരക്ക, സപ്പോട്ട ഇവയും ഗുണകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here