ഹൈക്കമാന്‍റ് തനിക്ക് നല്‍കാന്‍ തീരുമാനിച്ച രാജ്യസഭാ സീറ്റ് വെട്ടിയത് ഉമ്മന്‍ചാണ്ടി; കേരളകോണ്‍ഗ്രസിന് സീറ്റ് കൈമാറിയത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ നീക്കം; ആഞ്ഞടിച്ച് പിജെ കുര്യന്‍

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിജെ കുര്യന്‍.  രാജ്യസഭാ സീറ്റ് തനിക്ക് നല്‍കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിച്ചത്. ഇക്കാര്യം ഹൈക്കമാന്റ് നേതൃത്വം നേരിട്ടറിയിച്ചു. പക്ഷെ സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറി ഉമ്മന്‍ചാണ്ടി തന്ത്രപരമായ നീക്കത്തിലൂടെ അത് വെട്ടിയെന്നും.കുര്യന്‍ തുറന്നടിച്ചു. അതേ സമയം സീറ്റ് കൈമാറിയ തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധിയ്ക്ക് യുവ നേതാക്കളുടെ പരാതി പ്രവാഹം.

കോണ്ഗ്രസിന് അര്‍ഹതപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നിലെ ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യത്തിന് കാരണം തുറന്ന് പറയുകയാണ് രാജ്യസഭാ സ്ഥാനമൊഴിയുന്ന പി.ജെ.കുര്യന്‍.വീണ്ടും രാജ്യസഭയിലേയ്ക്ക് താന്‍ എത്തണമെന്ന് ഹൈക്കമാന്റിഡ് ആഗ്രഹമുണ്ടായിരുന്നു.

ഇക്കാര്യം രാജ്യസഭയിലെ ഹൈക്കമാന്‍ഡിന് അടുത്ത വൃത്തങ്ങള്‍ നേരിട്ട് അറിയിച്ചു. അത് കൊണ്ടാണ് രാഹുല്‍ഗാന്ധിയ്ക്ക് നല്‍കിയ കത്തിലും സീറ്റ് വേണ്ടന്ന് പറയാത്തത്. പക്ഷെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലൂടെ താന്‍ വീണ്ടും തിരികെ എത്താനുള്ള നീക്കം ഉമ്മന്‍ചാണ്ടി തടഞ്ഞു. 2012ലും സമാനമായ നീക്കം ഉമ്മന്‍ചാണ്ടി നടത്തിയെന്നും കുര്യന്‍ തുറന്നടിച്ചു.

അതേ സമയം സീറ്റ് കൈമാറിയ തീരുമാനത്തിനെതിരെ യുവ നേതാക്കള്‍ പലരും രാഹുല്‍ഗാന്ധിയെ നേരിട്ട് കണ്ടും കത്തയച്ചും പ്രതിഷേധം അറിയിച്ചു. കോണ്ഗ്രസ് നേതാക്കളുടെ ആത്മവിര്യം നേതാക്കള്‍ തകര്‍ത്തതായി രാഹുല്‍ഗാന്ധിയെ അറിയിച്ചതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News