യുഡിഎഫ് യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി; കോണ്‍ഗ്രസ് പോകുന്നത് നാശത്തിലേക്ക്; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

രാജ്യസഭാ സീറ്റിനെ ചൊല്ലി യുഡിഎഫില്‍ കലാപം. യുഡിഎഫ് യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് പോകുന്നത് നാശത്തിലേക്കെന്ന് വിഎം സുധീരന്‍.

പ്രതിഷേധ സൂചകമായാണ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളകോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പടുത്തും.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസിന്‍റെ ഈ തീരുമാനത്തിന്‍റെ ഗുണഭോക്താവ് ബിജെപിയാണെന്നും സുധീരന്‍ വ്യക്തമാക്കി. കെഎം മാമിയുടെ വരവ് യുഡിഎഫിനെ ശക്തിപ്പെടുത്തില്ല. തന്‍റെ പ്രതിഷേധം പിന്‍വാതിലിലൂടെയല്ല, നേരിട്ടാണെന്നും സുധീരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here