‘പ്രതിഷേധങ്ങളെ കണക്കിലെടുക്കുന്നില്ല; പിജെ കുര്യന് എന്തും പറയാം; കോണ്‍ഗ്രസിലെ പ്രതിഷേധം തങ്ങൾക്ക് ബാധകമല്ല’; പ്രതിഷേധങ്ങളെ തള്ളി കെഎം മാണി

കോട്ടയം: മാണിയ്ക്ക് സീറ്റ് നല്‍കിയതിനെ രംഗത്തെത്തിയ പിജെ കുര്യനെ തള്ളി കെ എം മാണി.
പി ജെ കുര്യന് എന്തും പറയാമെന്നും കോണ്‍ഗ്രസിലെ പ്രതിഷേധം തങ്ങൾക്ക് ബാധകമല്ലെന്നും കെഎം മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ടതാണ്. അതിനെ തങ്ങൾ കണക്കിലെടുക്കുന്നില്ല. അർഹതപ്പെട്ട രാജ്യസഭാ സീറ്റാണ് തങ്ങൾക്ക് ലഭിച്ചതെന്നും മാണി പറഞ്ഞു.

കേരള കോൺഗ്രസ്‌ എം യുഡിഎഫ്‌ മുന്നണിയുടെ ഭാഗമായെന്നും കെ എം മാണി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. എന്നാല്‍ സീറ്റ് ആര്‍ക്കു നല്‍കണമെന്നത് സംമ്പന്ധിച്ച് തീരുമാനമായിട്ടില്ലെന്നും
ത് ഇന്ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുമെന്നും കെ എം മാണി വ്യക്തമാക്കി.

കെ എം മാണിക്ക് സീറ്റു നല്‍കിയ കോണ്‍ഗ്രസിയെയും ഉമ്മന്‍ ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ പി ജെ കുര്യനും യുവ എം എല്‍ എമാരും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here