എളമരം കരീം സിപിഐഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ഥിത്വം വലിയ ഉത്തരവാദിത്തമാണെന്നും വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും എളമരം

കേരളത്തില്‍ നിന്ന്‌ രാജ്യസഭയിലേക്ക്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിനെ നിശ്ചയിച്ചു.

ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനമായത്.

തിങ്കളാഴ്ച എളമരം കരീം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വം വലിയ ഉത്തരവാദിത്തമാണെന്നും ഇതു വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും എളമരം കരീം പ്രതികരിച്ചു.

ജൂലായ് ഒന്നിന് കാലാവധി തീരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് ഈ മാസം 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എളമരം കരീം 971ല്‍ കെ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സി.പി.ഐ.എം, സി.ഐ.ടി.യു. എന്നീ സംഘടനകളില്‍ അംഗമായി.

1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

1991-ല്‍ സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി.

സി.ഐ.ടി.യുവിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News