സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷം; നിലപാട് കടുപ്പിച്ച് കൃഷ്ണദാസ്, മുരളീധരപക്ഷങ്ങൾ

പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി ബി ജെ പി യിൽ ഭിന്നത രൂക്ഷം . കൃഷ്ണദാസ് , മുരളീധര പക്ഷങ്ങൾ നിലപാടിൽ ഉറച്ചു നിന്നതിനെ തുടർന്ന് കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ
തീരുമാനമായില്ല . ദേശീയ സെക്രട്ടറി എച്ച് രാജ സംസ്ഥാന നേതാക്കളെ ഒറ്റക്കൊറ്റക്ക് കണ്ടെങ്കിലും തർക്കം പരിഹരിക്കാനായില്ല

പി കെ കൃഷ്ണദാസ് പക്ഷവും വി മുരളീധരപക്ഷവും സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല . ഇതോടെയാണ് സമവായ സാധ്യത മങ്ങിയത് .

കെ സുരേന്ദ്രന് വേണ്ടി വി മുരളീധരപക്ഷം ശക്തമായി വാദിച്ചു . ദേശീയ നേതൃത്വത്തിന്റെ നിലപാടും സുരേന്ദ്രന് അനുകൂലമായിരുന്നു. എന്നാൽ കൃഷ്ണദാസ് പക്ഷം വഴങ്ങിയില്ല. കെ സുരേന്ദ്രനെ പ്രസിഡണ്ടായി അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു .

പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ സുരേന്ദ്രനാവില്ല എന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട് . പകരം എം ടി രമേശിനെയോ എ എൻ രാധാകൃഷ്ണനെയോ പ്രസിഡണ്ട് ആക്കണമെന്ന് കൃഷ്ണദാസ് പക്ഷം വാദിച്ചു.

രാവിലെ കൊച്ചിയിലെത്തിയ ദേശീയ സെക്രട്ടറി എച്ച് രാജ ഇരുവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ  ആയില്ല . തുടർന്ന് ജില്ലാ പ്രസിഡണ്ടുമാരെയും സംസ്ഥാന ഭാരവാഹികളെയും ദേശീയ സെക്രട്ടറി ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടു .

ഓരോരുത്തരുടെയും നിലപാട് അറിയുകയായിരുന്നു ലക്ഷ്യം. കൃഷ്ണദാസ് മുരളീധര പക്ഷങ്ങൾ തങ്ങളെ അനുകൂലിക്കുന്നവരെ രാജയ്ക്ക് മുന്നിൽ അണിനിരത്തി വിലപേശി. ഒടുവിൽ സമവായം ആകാതെ വന്നതോടെ തീരുമാനം ദേശീയ നേതൃത്വത്തിന് വിടുകയായിരുന്നു.

അന്തിമ തീരുമാനത്തിൽ ആർഎസ്എസ് നേതൃത്വത്തിന് നിലപാട് നിർണായകമാകും. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന് കെ സുരേന്ദ്രനോട് താൽപര്യമില്ല എന്നത് മുരളീധര പക്ഷത്തിന് തിരിച്ചടിയാണ് . ഏതായാലും സംസ്ഥാന പ്രസിഡൻറിനെ വരുംദിവസങ്ങളിൽ ദില്ലിയിൽ തീരുമാനിച്ച പ്രഖ്യാപിക്കാനാണ് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News