
തിരുവനന്തപുരം: പയ്യന്നൂര്‍ ധന്‍രാജും, കണ്ണിപൊയില്‍ ബാബുവും ആര്‍എസ്എസ് അരുംകൊല ചെയ്ത രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍. ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ നീറി ജീവിക്കുന്ന ഇവരുടെ ഭാര്യമാരുടെ വൈകാരികമായ കൂടികാഴ്ച്ചയെ കുറിച്ച് സഖാവ് പ്രദീപന്‍ മൊകേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
പ്രദീപേട്ടാ…
ഞാനാണ്….
സജിന !
ധീര സഖാവ് ധനരാജിന്റെ ഭാര്യ സജിനയാണ് വിളിച്ചത്. എന്നും കരച്ചിലും പ്രയാസവും മാത്രം സമ്മനിച്ച ഫോണ്‍കോളായിരുന്നു അവളുടേത്. പക്ഷെ ഇത്തവണ എന്തൊ ഒരു കരുത്താര്‍ജ്ജിച്ച് കൊണ്ടുള്ള സംസാരമായിരുന്നു.
പ്രദീപേട്ട എനിക്ക് സ:കണ്ണിപൊയില്‍ ബാബുവേട്ടന്റെ ഭാര്യയെ ഒന്നു കാണണം.
ആ ഒരു കൂടികാഴ്ചയുണ്ടാക്കുന്ന വൈകാരികതയെ മനസിലാക്കി ഞാന്‍ മനപൂര്‍വ്വം ഒഴിഞ്ഞുമാറി.
പിന്നെ ഒരിക്കലാവാം…
എല്ലാമൊന്ന് കെട്ടടങ്ങിയിട്ട് പോവാമെന്ന് പറഞ്ഞൊപ്പിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വിളിവന്നു.
അവസാനം സജിനയുടെ നിര്‍ബന്ധത്തിനെനിക്ക് കീഴടങ്ങേണ്ടി വന്നു. ഞാന്‍ ഒരു കരാര്‍ മാത്രം മുന്നോട്ട് വെച്ചു. അവിടെ നിന്ന് കരയാനൊ സങ്കടപെടാനൊ പാടില്ല.
അവളൊരു മൂളലോടെ ഞാന്‍ പറഞ്ഞതെല്ലാം അംഗീകരിച്ചു.
തൊട്ടടുത്ത ദിവസം സ:ധനരാജിന്റെ ഭാര്യ സജിനയും അവിടെയുള്ള ബ്രാഞ്ച് സെക്രട്ടറിയും തലശ്ശേരിയില്‍ ട്രൈനിറങ്ങി. അവിടുന്ന് ഞങ്ങളെല്ലാം ഒന്നിച്ച് ഒരുകാറില്‍ ധീരരക്തസാക്ഷി സ:കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട്ടിലേക്ക് തിരിച്ചു.
സ:ബാബുവിന്റെ വീട്ടിലേക്ക് കയറുമ്പോള്‍ എന്തെന്നില്ലാത്തൊരു ഭാരമായിരുന്നു നെഞ്ചകത്ത്.
വല്ലാത്തൊരു നിശബ്ദത.
ജിവിതയാത്രയുടെ പാതിവഴിയില്‍ ആര്‍.എസ്.എസ് കാപാലികര്‍ ഇല്ലാതാക്കിയ പ്രിയഭര്‍ത്താക്കന്മാരുടെ മരിക്കത്ത ഓര്‍മ്മകള്‍ക്കിടയില്‍ അവര്‍ രണ്ടുപേരും എരിഞ്ഞമര്‍ന്നു.
ഒരുവാക്കുപോലും പറയാനാവാതെ രണ്ട് പേരും പരസ്പരം മുഖം നോക്കിയിരുന്നു. അവസാനം ആ വീര്‍പ്പുമുട്ടല്‍ ഒരുപൊട്ടികരച്ചിലില്‍ ചെന്നാണ് അവസാനിച്ചത്. സജിന എനിക്ക് തന്ന വാക്ക് മറന്നെന്ന മട്ടില്‍ കരഞ്ഞു തീര്‍ത്തു.
ഒരാശ്വാസവാക്കുപോലും പറയാനാവാതെ പകച്ച് നിന്ന ഞാന്‍ ഇത്തിരി ഗൗരവത്തില്‍ സജിനയുടെ പേര് വിളിച്ചപ്പോള്‍ കരച്ചില്‍ പതിയെ അടങ്ങി.
സ: ബാബുവിന്റെ ഓര്‍മ്മകള്‍ എവിടെയൊ ചെറുതായി എന്റെ മനസ്സിനേയും മുറിവേല്‍പിച്ച് തുടങ്ങി.
മരിക്കുന്നതിന്റെ രണ്ട് ദിവസം മുന്നെയാണ് സ:ബാബു എന്റെ വീട്ടിലെത്തിയത്.
നല്ല സന്തോഷത്തിലായിരുന്നു. സ:പി ജയരാജേട്ടനെ ഒന്ന് കണണം. ഒരിക്കലും സ്വന്തം ആവശ്യങ്ങള്‍ക്കെല്ലായിരുന്നു സഖാവിന് പ്രാധാന്യം. പാര്‍ട്ടിയും പാര്‍ട്ടി സഖാക്കളുമായിരുന്നു ജീവിതം. അയാള്‍ പൂര്‍ണ്ണമായും പാര്‍ട്ടിയായിരുന്നു.
പലപോഴും ഉത്തരം കിട്ടാത്തൊരു ചോദ്യമുണ്ടെന്റെ മനസ്സില്‍..
എന്തിനായിരുന്നു ഇത്രയും ജനകീയനായൊരു നേതാവിനെ അവര്‍ കൊന്ന് തള്ളിയത്..??
ഇതുകൊണ്ട് നിങ്ങള്‍ എന്ത് നേടി കാപാലികരേ…??
ഓര്‍മ്മകളെ തട്ടിമാറ്റും വിധത്തില്‍ എരഞ്ഞോളിയിലെ പഞ്ചായത്ത് പ്രസിഡന്റും ആര്‍.എസ്.എസ്. അക്രമസംഘം വെട്ടിനുറുക്കി മരിച്ചെന്ന് കരുതി ഉപേക്ഷിച്ചിടത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാബുവിന്റെ ഭാര്യയുമായ രമ്യയുടെ ഫോണ്‍ കോള്‍ വന്നു..
പ്രദീപേട്ട സജിന എവിടെ എത്തി..?? വീട്ടിലേക്ക് വരില്ലെ…
സമയം ഇത്തിരി വൈകിയെങ്കിലും ഞാന്‍ അവളെ നിരാശപെടുത്തിയില്ല..
ആ വരാം..
8 മണിക്കാണ് ട്രെയിനെന്ന് ഞാന്‍ രമ്യയെ ഓര്‍മ്മപെടുത്തി.
ഞങ്ങള്‍ ഒരുമണിക്കൂറോളമായി സ: കണ്ണിപൊയില്‍ ബാവുവിന്റെ വീട്ടില്‍…
ട്രൈനിന്റെ സമയം ഓര്‍മ്മിപ്പിച്ച് സജിനയോട് പോകാമെന്ന് ചോദിച്ചു…
എല്ലാവരോടും യാത്രപറഞ്ഞിറങ്ങി…
കലങ്ങിയ കണ്ണുകളോടെ പുറത്തിറങ്ങിയ സജിന എനിക്ക് വളരെ പ്രയാസപെട്ടൊരു ചിരി സമ്മാനിച്ച് കാറില്‍ കയറിയിരുന്നു….
പകലിനെ സന്ധ്യ വിഴുങ്ങി തുടങ്ങി…
കാറിനകത്തെ നിശബ്ദത എന്നെയും എന്റെ മനസ്സിനെയും വല്ലാതെ അലോസരപെടുത്തി.
ധരാജിന്റെയും ബാബുവിന്റെയുമെല്ലാം നഷ്ടം ഇത്രത്തോളം എന്നെ ഓര്‍മ്മപെടുത്തിയ സമയം വേറെയുണ്ടായിട്ടില്ല…
കൂത്തുപറമ്പിന്റെ സമരനായകന്‍ പുഷ്‌പേട്ടനെ കൂടി കാണാന്‍ പറ്റുമോ പ്രദീപേട്ടാ എന്ന് പിറകില്‍ നിന്ന് അടഞ്ഞ ശബ്ദത്തോടെ സജിന ചോദിച്ചു…..
സമയം ഇരുട്ടായില്ലെ.. കഴിഞ്ഞ മാസ്സമല്ലേ പുഷ്പന്‍ സഖാവിനെ വീട്ടില്‍ പോയി കണ്ടത്… ഇപ്പോള്‍ പോയാല്‍ ട്രെയിനും മിസ്സാവും നമുക്ക് പിന്നെ പോവാം.
പിന്നീട് വീട് വരെ സജിന നല്ല സംസാരമായിരുന്നു…
മകന്റെ വിശേഷങ്ങളാണ് ഏറെയും പങ്കു വെച്ചത്…
അവനൊരു ഫുട്‌ബോള്‍ ഭ്രാന്തനാണ്. സി.കെ വിനീതിന്റെ കൂടെ ഫോട്ടോ എടുത്തതും മറ്റും പറഞ്ഞ് സജിന മകനെ കുറിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു.
ഇളയമകന്‍ ഒന്നുമറിയാതെ എന്റെ മാറില്‍ നല്ല ഉറക്കം. അഛന്റെ ലാളന മതിയവോളം അവന്‍ അനുഭവിച്ചില്ലല്ലൊ…
അതിനിടയില്‍ വീട്ടില്‍ നിന്നും എന്റെ ഭാര്യയുടെ വിളി വന്നു…
ഇവിടെ ഭക്ഷണം ഒരുക്കി വെച്ചിട്ടുണ്ട്..
മറന്ന് പോവേണ്ട….
സജിനയേയും മക്കളേയും എനിക്കൊന്ന് കണണം….
വൈകാതെ വീട്ടിലെത്തി.
അവിടെ എന്റെ ഭാര്യയും മക്കളും സജിനയെ കാത്തിരിപുണ്ടായിരുന്നു.
ട്രൈന്‍ 8 മണിക്കാണ് , എല്ലാം വേഗത്തിലായിക്കോട്ടേ… ഞാന്‍ ഭാര്യയെ ഓര്‍മ്മിപിച്ചു.
ഭക്ഷണവും കഴിഞ്ഞ് സജിന യാത്ര പറഞ്ഞിറങ്ങി. കാറില്‍ കയറുന്നതിനിടയില്‍ സജിനയുടെ കൂടെ വന്ന ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു..
‘ ധനരാജിന് എല്ലായിടത്തും ആള്‍ക്കാരാണ്.
ഞങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ സജിനക്ക് കരുത്തായി ഇന്ന് കേരളത്തിലുണ്ട് ‘.
എരഞ്ഞോളിയിലെ രമ്യയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്ത് ഞാന്‍ അവരെ യാത്രയാക്കി.
അവര്‍ പോയതോടെ എന്റെ സഖാവിന്റെ കണ്ണുകള്‍ നിറഞ്ഞു.
എന്തിനാണ് ആ ക്രൂരന്മാര്‍ അവളെ വിധവയാക്കിയത്…?? ആ മക്കള്‍ക്ക് അഛനും ഇല്ലാതായി….. ചെറിയ വിങ്ങലോടെ അവള്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ എന്റെ മനസ്സും കലങ്ങിമറിഞ്ഞു….
ആ വൈകാരികതയില്‍ അടിമപെടാതെ ഞാന്‍ പാര്‍ട്ടി യോഗത്തിലേക്ക് തിരിഞ്ഞു….
ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് കടന്നുപോയത്. ഇത്രയും വേദന സമ്മാനിച്ചൊരു ദിനം വേറെ ഉണ്ടായിട്ടില്ല…
ഇതെല്ലാം കണ്ട് എന്റെ പ്രിയ സഖാക്കള്‍ രക്തസാക്ഷി കുടീരങ്ങളില്‍ നിന്നും സന്തോഷിക്കുന്നുണ്ടാവും..
അവരുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കാന്‍ ഞങ്ങള്‍ ഒരായിരം പേരുണ്ട്…
സംഘപരിവാരമേ….
നിങ്ങള്‍ വിധവകളാക്കിയവരുടെ കണ്ണുനീര്‍ തുള്ളികള്‍ മാഞ്ഞില്ലാതാവാന്‍ ഞങ്ങളെടുക്കുന്ന ചില തീരുമനങ്ങള്‍ കൊണ്ട് സാധിക്കുമെങ്കില്‍ ഞങ്ങള്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതരാണ്.
കാരണം….
ഞങ്ങളുടെ സഹോദരിമാരുടെ കണ്ണുനീര്‍ തുള്ളികള്‍ക്ക് മുന്നില്‍ ഞങ്ങളറിയാതെ പതറിപോവുന്നു…. പകരം നല്‍കാന്‍ ഒന്നുമില്ലാത്തവന്റെ തകര്‍ച്ചയാണ് ഞങ്ങള്‍ക്ക്.
രക്തസാക്ഷികള്‍ സിന്ദാബാദ്.
……..പ്രദീപന്‍ മൊകേരി………….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here