ഗുണ്ട അലോട്ടി പിടിയില്‍; പൊലീസ് സാന്നിധ്യത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ ഫ്‌ളൈയിംഗ് കിസ്; 50 പേരടങ്ങുന്ന ഗുണ്ടാ സംഘത്തിന്റെ തലവനായ ഈ 24കാരന്റെ ജീവിതം ഇങ്ങനെ

കോട്ടയം: കുപ്രസിദ്ധ ഗുണ്ട അലോട്ടി എന്ന ജയ്‌സ്‌മോന്‍ പൊലീസിന്റെ വലയിലായി.

കൊലപാതകമുള്‍പ്പടെ, നിരവധി കേസുകളില്‍ പ്രതിയായ അലോട്ടിയെ ഒരു മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വടിവാള്‍, നാടന്‍ ബോംബ് തുടങ്ങിയവയും ഇയാളുടെ പക്കല്‍ നിന്നും പിടികൂടി.

കോട്ടയം ജില്ലയിലെ പ്രമുഖ ഗുണ്ടാ നേതാവും കഞ്ചാവ് വിതരണക്കാരനുമായ ആര്‍പ്പൂക്കര കൊപ്രയില്‍ ജെയ്‌സ്‌മോന്‍ എന്ന അലോട്ടിയെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്.

5 നാടന്‍ ബോംബുകള്‍, വടിവാള്‍, കുരമുളക് സ്‌പ്രേ, മൊബൈല്‍ തുടങ്ങിയവയുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലാകുന്നത്.

വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍വാസ കേന്ദ്രങ്ങളില്‍ നിന്നും കോട്ടയം ടൗണിലും പരിസര പ്രദേശങ്ങളിലും ഇയാള്‍ പ്രത്യക്ഷപ്പെടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ഡിവൈഎസ്പിയുടെയും ഈസ്റ്റ് വെസ്റ്റ് സിഐമാരുടെയും നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ചേര്‍ന്ന അലോട്ടിക്കായി തെരച്ചില്‍ നടത്തിയത്.

വ്യാഴാഴ്ച ചിങ്ങവനത്ത് ലോട്ടറി വ്യാപാരിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം പൊലീസ് എത്തും മുമ്പ് ഇയാള്‍ രക്ഷപെട്ടിരുന്നു.

കാപ്പാ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞ ഇയാള്‍ പുറത്തിറങ്ങി കോട്ടയം ടൗണില്‍ ലോഡ്ജ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും അകത്തായിരുന്നു.

ജാമ്യം എടുത്ത് പുറത്തിറങ്ങിയപ്പോഴാണ് കഞ്ചാവ് വില്‍പ്പന നടത്തിയതിന്റെ പേരില്‍ റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ കുരുമുളക് സ്‌പ്രേ ചെയ്ത് രക്ഷപെട്ടത്.

കൂടാതെ വില്ലൂന്നിയിലും കായംകുളത്തും നടത്തിയ ഭവനഭേദനം, കഞ്ചാവ് വില്‍പ്പന തുടങ്ങി നിരവധി കേസുകളിലും അലോട്ടി മുഖ്യപ്രതിയാണ്. 50 പേരടങ്ങുന്ന ഗുണ്ടാ സംഘത്തിന്റെ തലവന്‍ കൂടിയാണ് ഈ 24കാരന്‍ എന്നും കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ് പറഞ്ഞു.

ഈസ്റ്റ് സിഐ സാജു വര്‍ഗ്ഗീസ്, വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസ്, എസഐമാരായ എംജെ അരുണ്‍, റെനീഷ് ടി എസ്, സ്‌ക്വാഡ് എഎസ്‌ഐമാരായ അജിത്, ഷിബുക്കുട്ടന്‍, അരുണ്‍ കുമാര്‍, പ്രദീപ് വര്‍മ്മ, ബൈജു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടകൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News