കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തില്‍ ലിബറോ രതീഷ്; വാക്കുകളില്‍ നിറയെ എല്‍ഡിഎഫ് സര്‍ക്കാറിനോടുള്ള നന്ദി

കോഴിക്കോട്: വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് കേരള വോളിബോള്‍ ടീം ലിബറോ രതീഷ്.

20 വര്‍ഷമായി വോളിബോളിനെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കാന്‍ തുടങ്ങിയിട്ട്. കളിച്ചു നടന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞവരോട് കൂടിയുള്ള മറുപടിയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ രതീഷിന് ഈ സര്‍ക്കാര്‍ ജോലി.

കോഴിക്കോട് കാക്കഞ്ചേരിയിലെ കിന്‍ഫ്രയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഈ മാസം 11ന് പുതിയ ജോലിയില്‍ പ്രവേശിക്കും. എല്‍ഡിഎഫ് സര്‍ക്കാറിനോടുള്ള നന്ദിയാണ് രതീഷിന്റെ വാക്കുകളില്‍ നിറയെ.

പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോഴു മറ്റു കായിക വിനോദങ്ങള്‍ക് ലഭിക്കുന്ന പ്രധാന്യം വോളിബോളിന് ലഭിക്കാത്തതിന്റെ പരിഭവവും രതീഷ് പങ്കുവെക്കുന്നു.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയ രതീഷ്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനുമായി കൂടിക്കാഴ്ചയും നടത്തി.

ഫെഡറേഷന്‍ കപ്പിലും ദേശീയ വോളിയിലും കേരളത്തെ ചാമ്പ്യന്‍മാര്‍ ആക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു രതീഷ്. ഇനി ജോലിയോടൊപ്പം കേരളത്തിന്റെ പ്രിയപ്പെട്ട ലിബറോ ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News