ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പാലായില്‍ നടന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതെന്ന് പി ജെ ജോസഫ് അറിയിച്ചു.

രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ കെ എം മാണി, ജോസ് കെ മാണി, എന്നിവര്‍ക്ക് പുറമെ പുറമേ സ്റ്റീഫന്‍ ജോര്‍ജ്, തോമസ് ചാഴികാടന്‍ എന്നിവരുടെ പേരുകള്‍ സജീവമായിരുന്നു. എന്നാല്‍, ഡി കെ ജോണിന്റെ പേര് ഉയര്‍ത്തി തുടക്കത്തില്‍ പി ജെ ജോസഫ് ആശയക്കുഴപ്പം സൃഷ്ടിച്ചു.

അതിനിടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെയും പരിഗണിക്കണമെന്ന് സി എഫ് തോമസും ആവശ്യപ്പെട്ടു.  ഇതോടെ ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് വഴിമാറി. കെ എം മാണിയോ ജോസ് കെ മാണിയോ അല്ലാതെ മൂന്നാമതൊരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതിലുള്ള എതിര്‍പ്പ് പി ജെ ജോസഫ് അറിയിക്കുകയും ചെയ്തു.

പക്ഷെ കെ എം മാണി രാജ്യസഭാ സ്ഥാനാത്ഥിയായാല്‍ പാലായില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിന് വിജയിക്കാനാകുമോ എന്ന ആശങ്ക തീരുമാനം ജോസ് കെ മാണിയിലെക്കെത്താനുള്ള പ്രമുഖ ഘടകമായി.

തുടര്‍ന്ന് പാലായിലെ ഒരു രഹസ്യകേന്ദ്രത്തിലെ യോഗത്തിന് ശേഷമാണ് നേതാക്കള്‍ കെ എം മാണിയുടെ വസതിയിലേക്ക് എത്തിയത്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച യോഗം പതിനൊന്ന് മണിയോടെയാണ് അവസാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് ജോസ് കെ മാണിയുടെ പേര് പ്രഖ്യാപിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുന്നതായി ജോസ് കെ മാണി അറിയിച്ചു.

നിലവില്‍ കോട്ടയം എം പിയായ ജോസ് കെ മാണിയുടെ കാലാവധി അവസാനിക്കാന്‍ 11 മാസം കൂടിയുണ്ട്. അതിനിടെയാണ് ജോയ് എബ്രഹാം ഒഴിവാകുന്ന സീറ്റില്‍ ജോസ് കെ മാണി പകരക്കാരനായി എത്തുന്നതും.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില് കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനാണെന്ന് കോണ്‍്ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടും സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തിലെ ഉറപ്പില്ലായ്മയുമാണ് ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News